തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ലിജി സലഞ്ച് രാജ്

പ്രസിഡൻ്റ്

സുശീല കുമാരി പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു സാജൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റജിമോൻ ജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ടിന്റു വിജയൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റജിമോൻ വി എൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : തലയാഴം വൈക്കം കോട്ടയം , ജില്ല, കേരളം.വാര്‍ഡുകള്‍ : 16 ,  നിയമസഭാ മണ്ഡലം : വൈക്കം , ലോകസഭാ മണ്ഡലം : കോട്ടയംവില്ലേജുകള്‍ : തലയാഴംആകെ ജനസംഖ്യ (2011) : 35,706വിസ്തീർണ്ണം : 27.17 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമധ്യരേഖയിൽ നിന്നും 9.5 ഡിഗ്രി വടക്കു മാറി ഗ്രീനിച്ചു രേഖയിൽ നിന്ന് 76.5 ഡിഗ്രി കിഴക്കുമാറി വേമ്പനാട്ട് കായലിനെ കിഴക്കേക്കരയിൽ ചരിത്ര പ്രസിദ്ധമായ വൈക്കം പട്ടണം സ്ഥിതി ചെയ്യുന്നു. ഈ പട്ടണത്തിന്റെ തെക്ക് കിഴക്കുഭാഗത്തായി തലയാഴം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു

കൂടുതൽ വായിക്കുക