തലയാഴം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരളോത്സവം 2026 നവംബർ 7, 8 തീയതികളിൽ സംഘടിപ്പിക്കുന്നു
AFS 2023-2024 റിപ്പോർട്ട്

തലയാഴം ഗ്രാമപഞ്ചായത്ത് – 2023-24 സാമ്പത്തിക റിപ്പോർട്ട്

2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിലെ തലയാഴം ഗ്രാമപഞ്ചായത്തിന്റെ വരവ്–ചെലവ് കണക്കുകളും ട്രയൽ ബാലൻസും അടിസ്ഥാനമാക്കി സാമ്പത്തിക പ്രവർത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

2023-24 സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ പഞ്ചായത്തിന്റെ ക്യാഷ് ആൻഡ് ബാങ്ക് ബാലൻസ് ₹1,44,11,280 ആയിരുന്നു. വിവിധ നികുതികൾ, ഫീസ്–യൂസർ ചാർജുകൾ, സർക്കാർ ഗ്രാന്റുകൾ, പ്രത്യേക ആവശ്യങ്ങൾക്കുള്ള ഫണ്ടുകൾ, പലിശ വരുമാനം തുടങ്ങിയവ ഉൾപ്പെടെ ആകെ ₹6,91,98,041 വരവായി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക വർഷാവസാനത്തിൽ ₹2,20,21,304 ക്യാഷ് ആൻഡ് ബാങ്ക് ബാലൻസായി നിലനിന്നു. 

വികസന ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ്, റോഡ്–റോഡിതര ആസ്തികളുടെ പരിപാലന ഫണ്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ശുചിത്വം, ആരോഗ്യ മേഖല, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയ വിവിധ പദ്ധതികൾക്കുള്ള ഫണ്ടുകളും കണക്കുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും വിവിധ വികസന–ക്ഷേമ പ്രവർത്തനങ്ങളുടെ നിർവഹണവും വ്യക്തമാക്കുന്നതാണ് 2023-24 സാമ്പത്തിക വർഷത്തെ ഈ കണക്കുകൾ.

.
  • Balance Sheet
  • Cash Flow
  • Income & Expenditure
  • Receipt & Payments
  • Trial Balanace