തലയാഴം ഗ്രാമപഞ്ചായത്തില്‍ നിന്ന് 2025 ഡിസംബര്‍ 31 മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 സെപ്റ്റംബര്‍ 30 നകം അക്ഷയാ കേന്ദ്രം വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കേണ്ടതാണ്.
ഒറ്റനോട്ടത്തില്‍

തലയാഴം ഗ്രാമപഞ്ചായത്ത് – പൊതുവിവരങ്ങൾ

കോട്ടയം ജില്ലയിലെ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ സ്ഥിതി ചെയ്യുന്ന തലയാഴം ഗ്രാമപഞ്ചായത്ത് 22.41 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. പഞ്ചായത്തിന്റെ ആസ്ഥാനം തലയാഴത്താണ്. നിലവിൽ 15 വാർഡുകളും, പുതുക്കി നിശ്ചയിച്ച പ്രകാരം 16 വാർഡുകളും പഞ്ചായത്തിനുണ്ട്.

2011-ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ആകെ ജനസംഖ്യ 20,151 ആണ്. ഇതിൽ 9,927 പുരുഷന്മാരും 10,224 സ്ത്രീകളും ഉൾപ്പെടുന്നു. പട്ടികജാതി വിഭാഗത്തിൽ 2,403 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ 18 പേരുമുണ്ട്. പഞ്ചായത്തിൽ ആകെ 6,749 വീടുകൾ നിലവിലുണ്ട്.

നിലവിലെ വോട്ടർമാരുടെ എണ്ണം 14,963 ആണ്. ഇതിൽ 7,389 പുരുഷന്മാരും 7,574 സ്ത്രീകളും ഉൾപ്പെടുന്നു. നിലവിലുള്ള 15 വാർഡുകളെ അടിസ്ഥാനമാക്കി ഒരു വാർഡിലെ ശരാശരി ജനസംഖ്യ 1,343 ഉം ശരാശരി വീടുകളുടെ എണ്ണം 450 ഉം ആണ്. പുതുക്കി നിശ്ചയിച്ച 16 വാർഡുകൾ പ്രകാരം ഒരു വാർഡിലെ ശരാശരി ജനസംഖ്യ 1,259 ഉം ശരാശരി വീടുകളുടെ എണ്ണം 422 ഉം ആയിരിക്കും.

പഞ്ചായത്തിന്റെ ഔദ്യോഗിക ഇ-മെയിൽ thalayazhamgp@gmail.com ആണ്. ഓഫീസ് ഫോൺ നമ്പർ 04829 222391 ആണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൊതു വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്നു.

കാഴ്ച്ചപ്പാടും, ദൗത്യവും